തൃശൂർ: മതനിരപേക്ഷ ഇന്ത്യക്ക് കൈക്കൊള്ളാനുള്ള പലതും ഉൾച്ചേർന്ന സാഹിത്യസൃഷ്ടിയാണ് മഹാഭാരതം എന്ന് തിരിച്ചറിഞ്ഞ നേതാവാണ് ജവഹർ ലാൽ നെഹ്റുവെന്ന് സാഹിത്യ നിരൂപകൻ കെ.സി. നാരായണൻ. തൃശൂർ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച 'മഹാഭാരതത്തിന്റെ ആഖ്യാനധാരകൾ' പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഓരോ ജനവിഭാഗവും മഹാഭാരതത്തെ അവരവരുടേതായി സ്വീകരിക്കുകയായിരുന്നു. മഹാഭാരതത്തിലെ പല കഥാപാത്രങ്ങളുടെയും പേരുകളിൽ പലയിടത്തും സ്ഥലനാമങ്ങൾ ഉണ്ടായത് അങ്ങനെയാണ്. പലപല കഥാപാത്രങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മഹാഭാരതം സൃഷ്ടിക്കപ്പെടുന്നത്. കഥയിൽ ചോദ്യമില്ല എന്നാണ് ചൊല്ലെങ്കിലും ചോദ്യമില്ലെങ്കിൽ കഥയില്ല എന്നതാണ് മഹാഭാരതത്തിന്റെ സ്ഥിതി എന്നും കെ.സി. നാരായണൻ അഭിപ്രായപ്പെട്ടു. പി.വി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ജോൺ സിറിയക് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.