കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ സ്വർണവേട്ട ആവർത്തിക്കുന്നു

കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച്​ കടത്തിയ 768 ഗ്രാം സ്വർണവുമായി യാത്രക്കാരൻ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. മഞ്ചേരി മുള്ളമ്പാറ വട്ടത്തിൽ വീട്ടിൽ മുഹമ്മദ് ജെയ്സലാണ്​ (28) പിടിയിലായത്. ജിദ്ദയിൽനിന്ന്​ എയർ ഇന്ത്യ വിമാനത്തിൽ വന്ന ഇയാൾ 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പൊലീസ് സംഘം പിടികൂടി സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഇയാളെ കൂട്ടി കൊണ്ടുപോകാൻ എത്തിയ നിലമ്പൂർ സ്വദേശികളായ ബിനീഷ്, ശഫീഖ്, മഞ്ചേരി മുള്ളമ്പാറ അമീൻ സ്വാലിഹ് എന്നിവരെയും പൊലീസ് പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.