പെരുമ്പിലാവ്: ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്നിശല്യം രൂക്ഷമാകുന്നു. പന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആലിക്കരയിലാണ് വീട്ടുമുറ്റത്ത് നിന്നയാളെ ആക്രമിച്ചത്. ആലിക്കര ചാലത്തൂർ വളപ്പിൽ രാജനാണ് (65) ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. പരിക്കേറ്റയാളെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. കൈകൾക്കും കാലിലെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്. രോഷകുലരായ നാട്ടുകാർ പന്നിയെ തല്ലി കൊന്നു. ഈ മേഖലയിലെ പല വാർഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. നേരത്തേ രാത്രിയാണ് ഇവ കൂട്ടത്തോടെ ഇറങ്ങിയിരുന്നത്. ഇപ്പോൾ പതിനഞ്ചോളം പന്നികൾ കൂട്ടത്തോടെ പട്ടാപ്പകൽ വരികയാണ്. ഇത് കർഷകർക്കടക്കം പേടിസ്വപ്നമാകുന്നു. സ്കൂളിലേക്കും മറ്റും കുട്ടികളെ പുറത്തുവിടാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്. പന്നികൾ കൂട്ടത്തോടെ വന്ന് നശിപ്പിക്കുന്നതിനാൽ പല കർഷകരും കൃഷി ഉപേക്ഷിക്കുകയാണ്. കുന്നത്തേരി, ആലിക്കര, കിഴക്കേ പട്ടിശ്ശേരി, പടിഞ്ഞാറേ പട്ടിശ്ശേരി, തണ്ണീർക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ പന്നിശല്യം രൂക്ഷമാണ്. മാസങ്ങളോളം അധ്വാനിച്ചുണ്ടാക്കുന്ന കൃഷി ഒറ്റരാത്രി കൊണ്ടാണ് പന്നികൾ നശിപ്പിക്കുന്നത്. പഞ്ചായത്ത് അധികാരികൾ അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. (tcckkm 1 പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചാലിശ്ശേരി ആലിക്കര രാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.