പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ചു

പെരുമ്പിലാവ്: കോഴിക്കോട് റോഡിലെ ബസ്​ സ്റ്റോപ്പിന്​ സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. അറക്കൽ ഇതുക്കര വീട്ടിൽ ഫഹദിന്റെ ബൈക്കാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ 10.30ന്​​ എടപ്പാളിലെ കോളജിൽ പോകാൻ ഫഹദിന്റെ ബന്ധുവായ ഫവാസാണ് ബൈക്ക് റോഡരികിൽ വെച്ചത്. ഉച്ചക്ക്​ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.