മയക്കുമരുന്ന് പ്രതിരോധം: വാർഡുകൾ തോറും ജനകീയ ജാഗ്രത സമിതി രൂപവത്​കരിക്കും

മയക്കുമരുന്ന് പ്രതിരോധം: വാർഡുകൾ തോറും ജനകീയ ജാഗ്രത സമിതി രൂപവത്​കരിക്കും പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ മയക്കമരുന്നിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാൻ പഞ്ചായത്തുതല സർവകക്ഷി യോഗം സംഘടിപ്പിച്ചു. രാത്രി കാലങ്ങളിൽ ഹോട്ടലുകളുടെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ 11 വരെയാക്കാൻ യോഗം തീരുമാനിച്ചു. അനധികൃത ഷെഡുകൾ പൊളിക്കാനും തട്ടുകടകളുടെ പ്രവർത്തനം നിയന്ത്രിക്കാനും തീരുമാനിച്ചു. ടർഫുകളുടെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 10 വരെയാക്കും. ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കും. വാർഡുകൾ തോറും ജനകീയ ജാഗ്രത സമിതികൾ രൂപവത്​കരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊലീസ്, എക്സൈസ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, വിവിധ ക്ലബ്-വായനശാല ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, വ്യാപാരി വ്യവസായ-ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ, കലാ സാംസ്കാരിക നായകന്മാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസർ എ.സി. ജോസഫ്, പി.എ. ഹരിദാസ്, എസ്.ഐ ബസന്ത് തുടങ്ങിയവർ പങ്കെടുത്തു. ജനകീയ പ്രതിരോധ കമ്മിറ്റി ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റിനെയും കൺവീനറായി പഞ്ചായത്ത് സെക്രട്ടറിയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.