കോടികൾ ചെലവിട്ട അഴുക്കുചാൽ പദ്ധതി പരാജയമെന്ന്​; പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ്

ഗുരുവായൂർ: അരനൂറ്റാണ്ട്​ കാലത്തെ കാത്തിരിപ്പിനുശേഷം ആരംഭിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതി പരാജയമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സമര രംഗത്ത്. അധികാരികളുടെ അനാസ്ഥ മൂലം പദ്ധതി അടിമുടി താളംതെറ്റിയ അവസ്ഥയിലാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സമരം. ഗുരുവായൂരിലെ ലോഡ്ജുകളും ഹോട്ടലുകളും ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ശുചിമുറി മാലിന്യം അഴുക്കുചാൽ പദ്ധതിയിലേക്ക് ബന്ധിപ്പിക്കുമെന്നാണ്​ പറഞ്ഞിരുന്നത്. എന്നാൽ, വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. 25 കോടിയോളം ചെലവിട്ട പദ്ധതി ഉദ്ഘാടനം ചെയ്ത് മാസങ്ങളായിട്ടും ഭൂരിഭാഗം സ്ഥാപനങ്ങളും പൊതുനിരത്തിലെ കാനയിലേക്ക് മാലിന്യം ഒഴുക്കുന്നത് തുടരുകയാണ്. മാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഗുരുവായൂർ കിഴക്കേനട സ്ഥാപനങ്ങളും നഗരസഭ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. മറ്റു സ്ഥലങ്ങളിലും റോഡിലേക്ക്​ മലിനജലം ഒഴുക്കുന്നത് നിത്യസംഭവമാണ്​. സാമ്പത്തികമായും പദ്ധതി പ്രതിസന്ധിയിലാണ്. അഴുക്കുചാലിന്റെ പൈപ്പ് പൊട്ടലും പതിവാണ്. സ്വപ്നപദ്ധതി പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോഴും നടപടി എടുക്കാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത്​ കോൺഗ്രസ്​ സമരം. പദ്ധതിയുടെ പമ്പ് ഹൗസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം നഗരസഭ കൗൺസിലർ കെ.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ്. നവനീത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ സി.എസ്. സൂരജ്, കെ.ബി. വിജു, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ എം.പി. മൂനാഷ്, എ.കെ. ഷൈമിൽ, റിഷി ലാസർ, സുബീഷ് താമരയൂർ, മുഹമ്മദ്‌ സ്വാലിഹ്, റംഷാദ്‌ മല്ലാട്‌, നവീൻ മുണ്ടൻ, ജമാൽ താമരത്ത് എന്നിവർ സംസാരിച്ചു. ------ ചിത്രം: tct gvr azhukkuchal ഗുരുവായൂരിലെ അഴുക്കുചാൽ പദ്ധതി പരാജയമെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പമ്പ് ഹൗസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.