വിദ്യാർഥികൾക്ക് കെണിയൊരുക്കി ലഹരി സംഘങ്ങൾ

തിരൂർ: തിരൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്കായി വലവിരിച്ച് ലഹരിസംഘങ്ങൾ. വിദ്യാലയങ്ങൾ തുറന്നതോടെയാണ് വിദ്യാർഥികളെ ലക്ഷ്യം വെച്ച് ലഹരി സംഘങ്ങൾ സജീവമായിരിക്കുന്നത്. യുവാക്കളും മധ്യവയസ്കരും ഉൾപ്പെടെയുള്ളവരാണ് സംഘത്തിൽ പ്രവർത്തിക്കുന്നത്. തലക്കടത്തൂരിൽ കഴിഞ്ഞദിവസം തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത മധ്യവയസ്കനുൾപ്പെടെയുള്ളവർ ലക്ഷ്യമിട്ടിരുന്നത് വിദ്യാർഥികളെയായിരുന്നു. ഹാൻസ്, കഞ്ചാവ് ബീഡി എന്നീ ലഹരി വസ്തുക്കൾ വിദ്യാർഥികൾക്ക് നൽകി സൗഹ്യദം സ്ഥാപിക്കുകയും ഇതിലൂടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നതായുമാണ് പൊലീസ് പറയുന്നത്. സ്‌കൂളുകൾ, ബസ് സ്റ്റോപ്പുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങൾ വിദ്യാർഥികൾക്കായി വലവിരിക്കുന്നത്. അന്തർസംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവരും ലഹരിസംഘത്തിൽ സജീവമാണ്. വിദ്യാർഥികൾക്ക് ലഹരിക്കെതിരെ ബോധവത്​കരണം നൽകുന്നതോടൊപ്പം ലഹരി സംഘങ്ങൾക്കെതിരെ പൊലീസും എക്സൈസും പരിശോധനയും നടപടിയും കൂടുതൽ ശക്തമാക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.