തിരൂർ: തിരൂർ നഗരസഭയുടെ ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമസേന അംഗങ്ങൾക്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. നഗരസഭയുടെ സഹായ ഏജൻസിയായ ഗ്രീൻ വേർമ്സ് ആണ് നഗരസഭയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയത്. നഗരസഭയുടെ വിവിധ വാർഡുകളിൽനിന്ന് മാസം തോറും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്ന ജോലിയാണ് ഹരിത കർമസേന നിർവഹിക്കുന്നത്. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൻ ഫാത്തിമത് സജ്‌ന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. സലാം, സി. സുബൈദ, മുനിസിപ്പൽ സെക്രട്ടറി ജി. ഷെറി, പി.കെ.കെ. തങ്ങൾ, എച്ച്.ഐ ജീവരാജ്, ഗ്രീൻ വേർമ്സ് കോഓഡിനേറ്റർ ഉവൈസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.