ഖാദറിനെ ബി.ജെ.പിയിലേക്ക്​ സ്വാഗതംചെയ്യേണ്ടതില്ല -എം.ടി. രമേശ്

മലപ്പുറം: ഒരു പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ കെ.എൻ.എ ഖാദറിനെ ബി.ജെ.പിയിലേക്ക്​ സ്വാഗതം ചെയ്യേണ്ടതില്ലെന്ന്​ ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി. രമേശ്​. മലപ്പുറത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം​. കെ.എൻ.എ. ഖാദർ പ​ങ്കെടുത്തത്​ ആർ.എസ്​.എസ്​ വേദിയിലല്ല, മാധ്യമ സ്ഥാപനമായ കേസരി സംഘടിപ്പിച്ച പരിപാടിയിലാണ്​. ഇപ്പോൾ ഉയരുന്നത്​ അനാവശ്യ വിവാദമാണ്​. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദമുയർത്തുന്നത്. ലീഗ് നടപടി എടുക്കുന്നുവെങ്കിൽ സംവാദങ്ങളെ ഭയപ്പെടുന്നുവെന്നാണർഥം. എവിടെ പ​ങ്കെടുത്തുവെന്നതല്ല എന്തു പറഞ്ഞു​ എന്നതാണ്​ കാര്യമെന്നും​ എം.ടി. രമേശ്​ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.