കൊണ്ടോട്ടി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിസ്ഡം ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ത്രിദിന എജു പീഡിയ ഗ്ലോബല്‍ കരിയര്‍ എക്‌സ്‌പോ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപരിപഠന, തൊഴില്‍ സാധ്യതകളെക്കുറിച്ച് ആധികാരികവും സമഗ്രവുമായ മാര്‍ഗനിർദേശങ്ങള്‍ നല്‍കുന്നതിനായാണ് മൂന്നുദിവസത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രഫഷനല്‍ കോളജുകളിലെയും പ്രവേശന നടപടികള്‍, പഠന വിവരങ്ങള്‍, വിവിധ കോഴ്‌സുകളുടെ തൊഴിലവസരങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍ സാധ്യത നല്‍കുന്ന മികച്ച കോഴ്‌സുകള്‍ എന്നിവ എജു പീഡിയയില്‍നിന്ന് മനസ്സിലാക്കാമെന്ന് എസ്.എസ്.എഫ് ഭാരവാഹികളായ ആശിക് തങ്ങൾ, സി.പി. ഉസാമത്ത്, മുഹമ്മദ് ഫായിസ് മുഖാരി തുടങ്ങിയവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.