സഞ്ചരിക്കുന്ന ലൈബ്രറി തുടങ്ങി

കൽപകഞ്ചേരി: വായനവാരത്തോടനുബന്ധിച്ച് കൽപകഞ്ചേരി ജി.എൽ.പി സ്കൂളിന്‍റെ സഞ്ചരിക്കുന്ന ലൈബ്രറി 'ഓടിത്തുടങ്ങി'. സമീപ പ്രദേശങ്ങളിലെ അമ്പതോളം വീടുകൾ, പൊതു സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ.എഫ്‌. തോമസ്, സാംസ്കാരിക പ്രവർത്തകൻ സി.പി. രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്‍റ്​ പി. സെയ്തുട്ടി എന്നിവർ സംസാരിച്ചു. അധ്യാപകരായ സമീർ തൊറക്കൽ, സുലൈമാൻ പാറമ്മൽ, കെ. അബ്ദുൽ മുനീർ, കെ. അസ്മാബി, എസ്.എം.സി ചെയർമാൻ എൻ. ഫൈസൽ, പി.ടി.എ അംഗം കെ.കെ. സലാം എന്നിവർ നേതൃത്വം നൽകി. പടം: സഞ്ചരിക്കുന്ന ലൈബ്രറി സംസ്കാരിക പ്രവർത്തകർ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.