തിരുനാവായ: ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ നവീകരിച്ച അലമാര കമ്പനി-മദ്റസ റോഡും അയ്നിക്കോട്-അലമാര കമ്പനി റോഡും കുറുക്കോളി മൊയ്തീൻ എം.എൽ.എ നാടിന് സമർപ്പിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുന്നത്ത് മുസ്തഫ, ബ്ലോക്ക് മെംബർ എം.പി. മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. തിരുനാവായ-പുത്തനത്താണി റോഡിനെ ബന്ധിപ്പിക്കുന്ന അലമാര കമ്പനി- അയ്നിക്കാട് റോഡിന് ആറുലക്ഷവും സൗത്ത് മദ്റസ റോഡിന് കഴിഞ്ഞവർഷം മുൻ എം.എൽ.എ സി. മമ്മുട്ടി അനുവദിച്ച നാലുലക്ഷവും ഉപയോഗിച്ചാണ് കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചത്. വാർഡ് മെംബർ ഹാരിസ് പറമ്പിൽ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ഇത്. ചടങ്ങിൽ ബാവഹാജി സൂർപ്പിൽ, കുഞ്ഞാലി കൊടക്കൽ, ടി.പി. മൊയ്‌ദീൻ ഹാജി, സിറാജ് പറമ്പിൽ, അലിക്കുട്ടി പടിക്കപറമ്പിൽ, മുഹമ്മദലി മുളക്കൽ, രാജൻ, മുരളീധരൻ, അബു ഹാജി, ഷിഹാബ്, ശാഹുൽ ഹമീദ്, ടി.പി. അമീൻ, പടിക്കപറമ്പിൽ ലത്തീഫ്, മനാഫ്, അബൂബക്കർ വെള്ളാത്ത്, ഹുസൈൻ, പി. ഷണ്മുഖൻ എന്നിവർ സംസാരിച്ചു. photo. F No. A 10 തിരുനാവായയിൽ നവീകരിച്ച റോഡുകൾ കുറുക്കോളി മൊയ്തീൻ എം.എൽ.എ നാടിന് സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.