പൊന്നാനി: വാതിൽപ്പടി സേവനപദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവർത്തകർക്ക് പരിശീലനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയിലെ 51 വാർഡുകളിൽനിന്നായി 102 സന്നദ്ധപ്രവർത്തകരെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടി ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം. ആബിദ, രജീഷ് ഊപ്പാല, സെക്രട്ടറി കെ.എസ്. അരുൺ, വി.ടി. പ്രിയ തുടങ്ങിയവർ സംസാരിച്ചു. കില പരിശീലകരായ വാസുദേവൻ, കെ.പി. രാജൻ തുടങ്ങിയവർ നാല് സെഷനുകളിലായി ക്ലാസെടുത്തു. MP PNN 3 വാതിൽപ്പടി സേവനപദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്ക് നടത്തിയ പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.