ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകൾ സൂക്ഷിക്കുക. കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ്​ വിഭാഗം പിന്നാലെയുണ്ട്. അവധിദിവസങ്ങളിലും രാത്രി സമയങ്ങളിലും ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെയാണ് കർശന നടപടിയുമായി എൻഫോഴ്സ്മെന്‍റ്​ രംഗത്തെത്തിയത്. രാത്രി ട്രിപ്പ് മുടക്കുന്നത് മൂലം നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. അവധി ദിവസങ്ങളിലും ഉച്ച സമയങ്ങളിലും ഇത്തരത്തിൽ ബസുകൾ ട്രിപ്പ് മുടക്കുന്നത് മൂലവും യാത്രക്കാർ പ്രയാസപ്പെടുന്നത്​ പതിവാണ്. ഇതിനെത്തുടർന്നാണ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്‍റെ നിർദേശംപ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 12 ബസുകൾക്കെതിരെ എതിരെ നടപടിയെടുത്തു. 65,000 രൂപ പിഴ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.