സർട്ടിഫിക്കറ്റ്​ വ്യാജമല്ലെന്ന്​ ഹൈകോടതി പറഞ്ഞിട്ടും അപേക്ഷ നിരസിച്ച നടപടി റദ്ദാക്കി

കൊ​ച്ചി: കോ​ട​തി ശ​രി​വെ​ച്ചി​ട്ടും എ​ക്‌​സ്‌​പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ സം​ശ​യം ചൂ​ണ്ടി​ക്കാ​ട്ടി ന​ഴ്‌​സി​ങ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ച ന​ട​പ​ടി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി ഡോ. ​ജാ​ന​റ്റി​ന്‍റെ അ​പേ​ക്ഷ നി​ര​സി​ച്ച സി-​മെ​റ്റ് (സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ‌്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി) അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ റ​ദ്ദാ​ക്കി​യ​ത്. ജാ​ന​റ്റി​ന്റെ അ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ച്ച് ഒ​രു​മാ​സ​ത്തി​ന​കം ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​പേ​ക്ഷ​ക്കൊ​പ്പം ഹാ​ജ​രാ​ക്കി​യ പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. മം​ഗ​ലാ​പു​ര​ത്തെ ഒ​രു ന​ഴ്‌​സി​ങ്​ കോ​ള​ജി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ജാ​ന​റ്റ് സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ന​ഴ്‌​സാ​യി ജോ​ലി​ക്കു പ്ര​വേ​ശി​ച്ച​ത്. കോ​ള​ജി​ൽ ഒ​രു​വ​ർ​ഷ​ത്തെ സ​ർ​വി​സ് ബോ​ണ്ട് പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.