വളാഞ്ചേരി: നിയന്ത്രണം വിട്ട ലോറി വൈദ്യുതിക്കാലും ട്രാൻസ്ഫോർമറും തകർത്തു. വളാഞ്ചേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് ഇറച്ചിക്കോഴിയുമായി പോവുകയായിരുന്ന മിനിലോറിയാണ് നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ചത്. കൊളമംഗലം ബാവപ്പടി എ.എം.എൽ.പി സ്കൂളിന് സമീപം ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിന് സമീപത്തെ രണ്ട് വൈദ്യുതിക്കാലും സംരക്ഷണവേലിയും പൂർണമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവസമയത്ത് ആളുകൾ ഇല്ലാത്തതും കെ.എസ്.ഇ.ബി ജീവനക്കാരുടെ സമയോചിത ഇടപെടലും മൂലം വൻദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. Mp VNCY 6 accident Kalamangalm.jpg നിയന്ത്രണം വിട്ട ലോറി കുളമംഗലം ബാവപ്പടിയിലെ വൈദ്യുതിക്കാലിൽ ഇടിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.