2020 കാലത്ത് ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്ന ഭൂമിയിൽ കമേഴ്സ്യൽ ബിൽഡിങ് നിർമിക്കാൻ അനുമതി നൽകിയ സംഭവത്തിലാണ് നടപടി എടവണ്ണ: ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത കെട്ടിട നിർമാണത്തിന് അനുമതി നൽകിയ സംഭവത്തിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ. ജയ്യെ സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് പരിധിയിൽ 2020 കാലഘട്ടത്തിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്ന ഭൂമിയിൽ കമേഴ്സ്യൽ ബിൽഡിങ് നിർമിക്കുന്നതിനുള്ള അനുമതി നൽകിയ സംഭവത്തിലാണ് സസ്പെൻഷൻ. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പരാതി അന്വേഷിക്കുകയും സംഭവം ശരിവെക്കുകയും ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് ഡയറക്ടറുടെ നടപടി. എടവണ്ണ ഗ്രാമപഞ്ചായത്തിൽ വ്യാപകമായി ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്ന ഭൂമി കമേഴ്സ്യൽ കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നെന്ന് വിവരാവകാശ പ്രവർത്തകനായ ഒതായി സ്വദേശി റിയാസ് പരാതി നൽകിയിരുന്നു. ചീഫ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് വിജിലൻസ് ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിക്കെതിരെ അനേഷണം നടത്തി നടപടി സ്വീകരിച്ചത്. നിലവിൽ എടവണ്ണ പഞ്ചായത്തിലെ ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്ന ഭൂമിയിൽ സ്വകാര്യവ്യക്തികൾ നിർമിച്ച നാല് കമേഴ്സ്യൽ കെട്ടിടങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി അനധികൃത നമ്പർ നൽകിയതായി പാലക്കാട് ഡെപ്യൂട്ടി പഞ്ചായത്ത് ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സമാന രീതിയിൽ നിരവധി കെട്ടിടങ്ങൾ പഞ്ചായത്തിൽ അടുത്തകാലത്തായി നിർമിച്ചിട്ടുണ്ടെന്നും പരാതിക്കാരനായ റിയാസ് പറഞ്ഞു. അതിലും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.