ദേവധാർ ഗവ. ഹൈസ്കൂളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ്

താനൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 12 -14 വയസ്സുകാർക്കായി രണ്ട് ദിവസങ്ങിലായി നടന്ന ക്യാമ്പിൽ 600 കുട്ടികൾക്ക്​ കോർബേ വാക്സിൻ നൽകി. താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് ലോകാരോഗ്യ സംഘടനയുടെ കൺസൽട്ടന്‍റ്​ ഡോ. സന്തോഷ് കുര്യാക്കോസ് ഉദ്​ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ഒ.കെ. അമീന, പ്രധാനാധ്യാപിക പി. ബിന്ദു, സ്വപ്നറാണി, സീനിയർ അസിസ്റ്റന്‍റ്​ കെ. നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ബാൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.