ബില്ലടക്കാൻ പണമില്ല; ആദിവാസി കുടുംബത്തിന്‍റെ വൈദ്യുതി വിച്ഛേദിച്ചു

മങ്കട: വൈദ്യുതി ബില്ലടക്കാൻ പണമില്ലാത്തതിന്‍റെ പേരിൽ ചേരിയംമലയിലെ കോളനിയിലെ ആദിവാസി കുടുംബം ദുരിതത്തിൽ. ബില്ലടക്കാൻ പണമില്ലാത്തതിനാൽ കള്ളിക്കൽ കോളനിയിലെ രാകേഷിന്‍റെ കുടുംബത്തിന്‍റെ വൈദ്യുതി കണക്ഷനാണ്​ നഷ്ടമായത്. ക്ഷയരോഗ ബാധിതനായ രാകേഷ് കഴിഞ്ഞയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് സംഭവം. 12 യൂനിറ്റ് വരെ ഇവർക്ക് വൈദ്യുതി സൗജന്യമാണ്. എന്നാൽ, അതിന് മുകളിലുള്ള ഉപയോഗത്തിനാണ് ബില്ല് വന്നത്. ആശുപത്രിയിൽനിന്ന്​ തിരിച്ചെത്തിയ രാകേഷ് വൈദ്യുതിയില്ലാത്തതിനാൽ കുടുംബസമേതം ഭാര്യവീട്ടിലേക്ക് മാറിയിരിക്കുകയാണ്​. ഹൃദ്രോഗിയായ എട്ടുവയസ്സുകാരി മകൾ രഞ്ജിഷ്മയടങ്ങുന്നതാണ്​ നാലംഗ കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.