സർക്കാർ സ്കൂളുകളിൽ മികച്ച വിജയം

എരുമപ്പെട്ടി: ജില്ലയിൽ സർക്കാർ സ്കൂളുകളിൽ ഏറ്റവുമധികം വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എരുമപ്പെട്ടി ഗവ. എച്ച്​.എസ്​.എസിൽ 96 ശതമാനം വിജയം. പരീക്ഷ എഴുതിയ 568ൽ 545 പേരാണ് ജയിച്ചത്. 26 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. വേലൂർ: ആർ.എസ്.ആർ.വി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം നേടി. 150 പേരാണ്​ പരീക്ഷ എഴുതിയത്​. 17 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. കഴിഞ്ഞ വർഷം ഒരാളുടെ തോൽവിയിൽ നഷ്ടപ്പെട്ട നൂറ് ശതമാനം വിജയം ഈ വർഷം തിരിച്ചുപിടിക്കുകയായിരുന്നു. ഇതോടെ മൂന്നാം തവണയാണ് സ്കൂൾ 100 ശതമാനം വിജയലക്ഷ്യം കൈവരിക്കുന്നത്. പന്നിത്തടം: മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചരിത്രത്തിലാദ്യമായി 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 66 പേരും വിജയിച്ചു. ഒരാൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. TCT ERMPT 1 K P ANASWARA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.