ചെറുതുരുത്തി: തെരുവുനായുടെ കടിയേറ്റ് വിദ്യാർഥിനിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. ദേശമംഗലം പഞ്ചായത്തിലെ പള്ളംകൊറ്റമ്പത്തൂരിൽ താമസിക്കുന്ന മുസ്തഫ ഒലിമിയുടെ മകൾ ലിയാന മെഹബിൻ (10), ഓട്ടോ ഡ്രൈവർ പാറക്കൽ ജബ്ബാർ (45) എന്നിവർക്കാണ് കടിയേറ്റത്. വീട്ടിലെ പശുക്കളെയും തെരുവുനായ് കടിച്ചു. രാവിലെ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് വിദ്യാർഥിനിയുടെ കാലിൽ കടിച്ചത്. മറ്റു കുട്ടികളുടെ വസ്ത്രത്തിൽ തൂങ്ങി കടിച്ചെങ്കിലും ആർക്കും പരിക്കില്ല. തുടർന്ന് ജബ്ബാറിനെയും സമീപത്തുണ്ടായിരുന്ന പശുക്കളെയും കടിക്കുകയായിരുന്നു. മേയ് 30ന് ദേശമംഗലത്ത് മൂന്നുപേരെ നായ് കടിച്ചിരുന്നു. തെരുവുനായ്ക്കളെ പിടികൂടുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചിത്രം:TCTC Ty 4 musthafa olima makala dog തെരുവുനായുടെ കടിയേറ്റ വിദ്യാർഥിനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.