പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിന്റെ 2022-2023 വർഷത്തേക്കുള്ള വികസന സെമിനാറിൽ കൈയാങ്കളി. വർക്കിങ് ഗ്രൂപ് അംഗങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താൻ അനുവദിച്ച സമയത്ത് വർക്കിങ് ഗ്രൂപ് അംഗമായ ഫൈസൽ ഹമീദ് സംസാരിക്കവെയാണ് പ്രശ്നം തുടങ്ങുന്നത്. ഈ സമയം സി.പി.എം നേതാവ് പി.എ. രമേശനുമായി വഴക്കാരംഭിക്കുകയായിരുന്നു. അലങ്കോലപ്പെട്ട സെമിനാറിനിടെ ബ്ലോക്ക് അംഗവും മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഗ്രേസി ജേക്കബിന് നേരെ അസഭ്യവർഷം നടത്തിയതായി ആക്ഷേപമുണ്ട്. സെമിനാർ കഴിഞ്ഞശേഷവും പൊതുജനമധ്യത്തിൽ വെച്ച് ഇവരെ ഭീഷണിപ്പെടുത്തിയതായും കോൺഗ്രസ് ആരോപിക്കുന്നു. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന ധർണ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ലതിക ടീച്ചർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സോമശേഖരൻ, ഗ്രേസി ജേക്കബ്, കുമാരി വിമല, മൊയ്നുദ്ദീൻ, മിനി ബാബു, ജെസി റാഫേൽ, ഓമന ടീച്ചർ കോൺഗ്രസ് നേതാക്കളായ ബാബു പതിയാന, ഫൈസൽ കോടമുക്ക്, പോൾസൺ, സുനിൽ സുഷശ്രി, രജീഷ് മഞ്ചറമ്പത്ത്, ഹക്കീം വെങ്കിടങ്ങ്, അബ്ദുൽ ഹയ്യ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.