ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ . സർക്കാർ സ്കൂളുകളിൽ തിരുവത്ര ഫിഷറീസ് ഹൈസ്കൂൾ, കടപ്പുറം വി.എച്ച്.എസ് സ്കൂൾ എന്നിവ 100 ശതമാനം വിജയം നേടി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന തിരുവത്ര പുത്തൻ കടപ്പുറം ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്കൂള്‍ പതിവുപോലെ 100 ശതമാനം നിലനിർത്തി. ചാവക്കാട് നഗരസഭയിലെ ഈ സ്കൂളിൽ 26 പേരാണ് പരീക്ഷ എഴുതിയത്. കടപ്പുറം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയത് 53 വിദ്യാർഥികളാണ്. ചാവക്കാട് നഗരസഭയിലെ മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 163 കുട്ടികൾ പരീക്ഷ എഴുതി. ഇവിടെ വിജയം 96.32 ശതമാനമാണ്. പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 90 ശതമാനം വിജയം. 141 വിദ്യാർഥികളാണിവിടെ പരീക്ഷ എഴുതിയത്. വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചന്നൂർ ഗവ. ഹയർ സെക്കൻഡറി 83 പേർ പരീക്ഷ എഴുതി. 92.22 ശതമാനമാണ് വിജയിച്ചത്. സ്വകാര്യ മേഖലയിൽ തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് സ്കൂൾ, അണ്ടത്തോട് തഖ്വ സ്കൂൾ, കടപ്പുറം ഫോക്കസ് ഇസ്ലാമിക് സ്കൂൾ എന്നിവ 100 ശതമാനം നേടി. തഖ്വ സ്കൂളിൽ പരീക്ഷ എഴുതിയവരിൽ ഏഴ് പേർക്കും റഹ്മത്ത്, ഫോക്കസ് സ്കൂളുകളിൽ ഓരോ വിദ്യാർഥിക്കും എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. സ്വകാര്യ മേഖലയിൽ 484 വിദ്യാർഥികളുമായി പരീക്ഷയെ നേരിട്ട എടക്കഴിയൂർ സീതി സാഹിബ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ 99.59 ശതമാനം നേടി. ആറ് വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയതിൽ രണ്ടാമത്തെ സ്കൂളാണിത്. ഒരു വിദ്യാർഥിയാണിവിടെ പരാജയപ്പെട്ടത്. മറ്റൊരു വിദ്യാർഥി പരീക്ഷ എഴുതിയില്ല. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരിൽ മമ്മിയൂർ എൽ.എഫാണ് മുന്നിൽ. പരീക്ഷ എഴുതിയ 301 പേരിൽ 78 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്. എന്നാൽ, വർഷങ്ങളായി 100 ശതമാനത്തിൽ മിന്നി നിന്ന സ്കൂൾ ഇത്തവണ പിറകോട്ട് പോയി. സ്കൂളിൽ 99.71 ആണ് ഇവിടെ വിജയ ശതമാനം. വടക്കേക്കാട് പഞ്ചായത്തിലെ തിരുവളയന്നൂർ ഹൈസ്കൂളിൽ 97.29 ശതമാനമാണ് വിജയം. 301 പേരാണ് ഇവിടെ പരീക്ഷയെ നേരിട്ടത്. എന്നാൽ, ഇവരിൽ അഞ്ചുപേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഒരുമനയൂർ ഐ.വി.എച്ച്.എസിൽ പരീക്ഷയെഴുതിയത് 62 പേരാണ്. 95.16 ശതമാനം പേർ ജയിച്ചപ്പോൾ രണ്ട് എ പ്ലസും ലഭിച്ചു. സ്വകാര്യമേഖലയിൽ നില മെച്ചപ്പെടുത്തിയവരിൽ ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കൻഡറി സ്കൂളും മുന്നിലാണ്. 230 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. വിജയ ശതമാനം 97.83. അഞ്ചുപേർ എല്ലാ വിഷയത്തിലും എ പ്ലസ് മാർക്കും നേടിയിട്ടുണ്ട്. (പടങ്ങൾ മെയിലിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.