ചാവക്കാട്: ആതുര സേവന രംഗത്ത് നാലു വർഷമായി പ്രവർത്തിക്കുന്ന ചാവക്കാട് ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ആംബുലൻസ് സർവിസ് ആരംഭിച്ചു. ചാവക്കാട് മുനിസിപ്പൽ കോർണറിൽ എൻ.കെ. അക്ബർ എം.എൽ.എ താക്കോൽ ദാനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ശംസുദ്ദീൻ അറക്കൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് എം.കെ. അസ്ലം ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ കൗൺസിലർ കെ.വി. സത്താർ, ബഷീർ അൽ അൻസാരി, സാംസ്കാരിക പ്രവർത്തകൻ ഫിറോസ് തൈപറമ്പിൽ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്‍റ് സി.ആർ. ഹനീഫ എന്നിവർ സംസാരിച്ചു. സെക്രട്ടറി റസാക്ക് ആലുംപടി സ്വാഗതവും പി.കെ. അക്ബർ നന്ദിയും പറഞ്ഞു. TCC CKD Ashraya Ambulance ചാവക്കാട് ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സർവിസ് ആരംഭിച്ച ആംബുലൻസിന്റെ താക്കോൽ എൻ.കെ. അക്ബർ എം.എൽ.എ ട്രസ്റ്റ് ചെയർമാൻ ശംസുദ്ദീൻ അറക്കലിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.