ചാവക്കാട്: ഒരുമനയൂരിൽ ഇടിമിന്നലിൽ വ്യാപക നാശം. ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാംകല്ലിലെ വീടുകളിലാണ് വീട്ടുപകരണങ്ങൾ വ്യാപകമായി നശിച്ചത്. അമ്പലത്ത് വീട്ടിൽ നവാസ്, വലിയകത്ത് ചിറക്കൽ ഫാത്തിമ, ചേലോട്ടിങ്ങൽ ഹുസൈൻ, കേലാണ്ടത്ത് പാത്തുമ്മു എന്നിവരുടെ വീടുകളിലാണ് വ്യാപക നാശമുണ്ടായത്. കേലാണ്ടത്ത് പാത്തുമ്മുവിന്‍റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവ കത്തി നശിച്ചു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വീട്ടിലെ ഓടുകൾ തകർന്നു വീഴുകയും ചുമരുകൾക്ക് വിള്ളലുകളുമുണ്ടായി. സ്വിച്ച് ബോർഡ്, വയറിങ് എന്നിവയും കത്തിനശിച്ചു. വയറ് കത്തിയതിനാൽ വീട്ടിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. നവാസിന്‍റെ വീട്ടിൽ ടെലിവിഷനും രണ്ടു ഫാനുകൾക്കും കേടുപാട് പറ്റി. ഫാത്തിമയുടെ വീട്ടിൽ രണ്ട് ഫാനും ഒരു ടെലിവിഷനും പ്രവർത്തനരഹിതമായി. ഹുസൈന്‍റെ വീട്ടിലെ ടെലിവിഷന് കേടുപാടുണ്ടായി. ഫ്യൂസ് കാരിയർ പൊട്ടിത്തെറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.