ഭാഷകളിൽ മികവ് തെളിയിക്കാൻ പദ്ധതി

കാളികാവ്: വ്യത്യസ്ത വഴികളിലൂടെ ഭാഷയെ വിദ്യാർഥികളിൽ അനായാസം കൈകാര്യം ചെയ്യുന്നതിൽ സജീവമാക്കാനൊരുങ്ങുകയാണ് അടക്കാകുണ്ട്‌ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബും ഹിന്ദി ക്ലബും. കോവിഡ് കാരണം നിരവധി വിദ്യാർഥികളാണ് ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ പിറകിലായിരിക്കുന്നത്. വിവർത്തനം, വാർത്ത അവതരണം, കത്തെഴുത്ത്, കഥ-കവിത രചനകൾ, കഥ, കവിതാലാപനം, സംഭാഷണം, അഛി റൈറ്റിങ്​, സൂചന നോട്ടീസ് തുടങ്ങിയ പദ്ധതിയിലൂടെ വിദ്യാർഥികളിൽ ഭാഷാനൈപുണ്യം വളർത്തുകയാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തിലെ പദ്ധതികൾ ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും. കൺവീനർമാരായ സി.പി. സമീർ, കെ. മുഹമ്മദ് അസ്‌ലം എന്നിവരും അധ്യാപകരായ സി.കെ. ഷബീർ, എം. അസീസ്, കെ. രാജീവ്, ബീന കെ. ബാലൻ, സുധർമ, മുഹമ്മദ് ബഷീർ, ബുഷ്‌റ, മുഹമ്മദ് ബദറുദുജാ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ്​ നേതൃത്വം നൽകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.