മലപ്പുറം: മാസങ്ങൾക്കുമുമ്പ് നടന്ന സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ചെന്ന് കണ്ടെത്തിയ പ്രൈമറി സ്കൂൾ അധ്യാപക യോഗ്യത കോഴ്സായ ഡിപ്ലോമ ഇൻ എലിമെന്‍ററി എജുക്കേഷൻ (ഡി.എൽ.എഡ്) ഒന്നാം സെമസ്റ്റർ പ്രധാന പരീക്ഷ റദ്ദാക്കി. പുതിയ തീയതി സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചത് വിവാദമായതോടെ പരീക്ഷ വീണ്ടും നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പരീക്ഷ കമീഷണർ പുറപ്പെടുവിച്ചത്. ഒന്നാം സെമസ്റ്ററിലെ സൈക്കോളജി പരീക്ഷയുടെ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2021 നവംബറിൽ നടന്ന സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു ഇത്. 'വിദ്യാഭ്യാസ മനഃശാസ്ത്രം: സിദ്ധാന്തവും പ്രയോഗവും' (ക്വസ്റ്റ്യൻ കോഡ്-101) പരീക്ഷക്ക് പഴയ ചോദ്യപേപ്പർ അതേപടി ഉപയോഗിച്ച കാര്യം ചില വിദ്യാർഥികൾതന്നെയാണ് അധ്യാപകരെ അറിയിച്ചത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് 2020-22 ബാച്ച് വിദ്യാർഥികളുടെ സപ്ലിമെന്‍ററി പരീക്ഷക്ക് ഉപയോഗിച്ച ചോദ്യമാണെന്ന് ഉറപ്പായത്. എസ്.സി.ഇ.ആർ.ടിയാണ് ചോദ്യം തയാറാക്കിയത്. അതേസമയം, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് വിദ്യാർഥികളെ ബലിയാടാക്കുന്നതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.