കാർ ഇടിച്ച് യുവതിക്ക് പരിക്ക്​

നിലമ്പൂർ: ബയോബിൻ ടോക്കൺ വിതരണകേന്ദ്രത്തിൽ ആൾക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട്​ കയറിയ കാർ ഇടിച്ച് യുവതിക്ക് പരിക്കേറ്റു. തലനാരിഴക്കാണ് കൂടുതൽ പേർക്ക് അപകടം ഒഴിവായത്. നിലമ്പൂർ തെക്കുംപാടം സ്വദേശി മാടപ്പള്ളി നഷീദയെ (38) ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബയോബിൻ വാങ്ങാനെത്തിയതായിരുന്നു. നഗരസഭ ഓഫിസ് കവാടത്തിന് മുന്നിൽ മഴ തോരാൻ കാത്തുനിന്നവരുടെ ഇടയിലേക്ക് കാർ നീങ്ങുകയായിരുന്നു. നഗരസഭ അധികൃതർ ആശുപത്രിയിലെത്തി ചികിത്സ ക്രമീകരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.