കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിൽ നികുതി രശീതി എഴുതി നൽകുന്ന സമ്പ്രദായം അവസാനിപ്പിച്ച് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ജനതാദൾ (എസ്) പഞ്ചായത്ത് കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്ക് വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് എഴുതിനൽകുന്ന രശീതി തടസ്സമായതിനാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇത് പ്രയാസമാവുകയാണ്. വില്ലേജിലെ പ്രശ്നങ്ങൾ തീർക്കാൻ വകുപ്പുതല നടപടി വേണം. പ്രസിഡന്റ് മാനുവൽകുട്ടി മണിമല, കിസാൻ ജനത ജില്ല സെക്രട്ടറി ഒ.പി. ഇസ്മാഈൽ, സുനിൽ ജേക്കബ്, മൊയ്തീൻ കോയ എന്ന ബാപ്പുട്ടി, പി. യൂസുഫ് ഹാജി, റോയ് കാളികാവ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.