മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയില്‍ പ്രവേശനോത്സവം

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയില്‍ മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് കോഴ്‌സിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്ക്​ പ്രവേശനോത്സവം നടന്നു. ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്കാദമി നിര്‍വാഹകസമിതി അംഗം പി. അബ്ദുറഹ്​മാന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ പക്കര്‍ പന്നൂര്‍, കെ.എ. ജബ്ബാര്‍, രാഘവന്‍ മാടമ്പത്ത്, മുന്‍ അക്കാദമി അംഗം യോഗ്യന്‍ ഹംസ മാസ്റ്റര്‍ മലപ്പുറം, സംഗീത അധ്യാപകരായ അഷ്‌റഫ് മഞ്ചേരി, ബക്കര്‍ മാറഞ്ചേരി, നസീര്‍ എന്നിവര്‍ സംസാരിച്ചു. വൈസ്‌ ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരലി സ്വാഗതം പറഞ്ഞു. വൈദ്യര്‍ രാവ് റിയാലിറ്റി ഷോ വിജയികളായ എം.കെ. അഞ്ചല, കെ.പി. മുഹമ്മദ് നജീബ്, വി. സിഫില സിനു എന്നിവരെ അനുമോദിച്ചു. പടം M3 kdy 1 academy : കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയില്‍ പ്രവേശനോത്സവം ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.