കൊണ്ടോട്ടി: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് തീർഥാടനത്തിനു കൊണ്ടുപോകാമെന്നു വിശ്വസിപ്പിച്ച് 6.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരാണ് പൊലീസിൽ പരാതി നൽകിയത്. പ്രമുഖ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്‍റെ പേരിൽ വിളിച്ച് ഒരാളിൽനിന്ന് 4.6 ലക്ഷവും മറ്റൊരാളിൽനിന്ന് 2.1 ലക്ഷവും കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജൂൺ 11ന് കരിപ്പൂരിൽനിന്നുള്ള വിമാനത്തിൽ പുറപ്പെടാമെന്നും അറിയിച്ചിരുന്നു. അതിനു മുന്നോടിയായി വളാഞ്ചേരിയിൽ ക്ലാസ് ഉണ്ടെന്നും ബാക്കി തുക അവിടെ എത്തിക്കണമെന്നും യാത്രരേഖകൾ അവിടെവെച്ചു കൈമാറാമെന്നും അറിയിച്ചെന്നും പരാതിക്കാർ പറഞ്ഞു. അതിനായി വളാഞ്ചേരിയിൽ എത്തിയെങ്കിലും പണം കൈപ്പറ്റിയ ആളെ പിന്നീട് ഫോണിൽപോലും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ബാങ്ക് അക്കൗണ്ട് വഴിയാണ് തവണകളായി പണം നൽകിയതെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.