ശിക്ഷകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണം -മുഖ്യമന്ത്രി

* തവനൂർ സെൻട്രൽ പ്രിസൺ ആൻഡ്​ കറക്ഷൻ ഹോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കുറ്റിപ്പുറം: ശിക്ഷകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തവനൂർ സെൻട്രൽ പ്രിസൺ ആൻഡ്​ കറക്ഷൻ ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് സമൂഹത്തിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കണം. മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിന്​ തടവുകാർക്ക് തൊഴിൽ പരിശീലനം നൽകും. തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫെയർ ഫണ്ട് ഉടൻ രൂപവത്​കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻട്രൽ ജയിൽ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ജയിൽ സൂപ്രണ്ട് കെ.വി. ബൈജു, നോഡൽ ഓഫിസർ ഇ. കൃഷ്ണദാസ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. പരിപാടിയിൽ കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജയിൽ വകുപ്പ് തയാറാക്കിയ 'സൈകതം' സപ്ലിമെന്‍റ്​ കായിക മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. ഐക്യകേരള രൂപവത്​കരണത്തിനുശേഷം സർക്കാർ നിർമിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145ാമത്തെയും സെൻട്രൽ ജയിലാണ് തവനൂർ കൂരടയിലേത്. മൂന്ന് നിലകളിലായി 706 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പരിപാടിയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്റ് സി. രാമകൃഷ്‌ണൻ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, ജില്ല പഞ്ചായത്ത് അംഗം ഫൈസൽ ഇടശ്ശേരി, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം. അക്ബർ, അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മലപ്പുറം കലക്ടർ വി.ആർ. പ്രേംകുമാർ, ജയിൽ ഡി.ജി.പി സുദേഷ് കുമാർ, ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ, ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്, ഡിസ്ട്രിക്ട് ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി കെ. നൗഷാദലി, ഉത്തരമേഖല ഡി.ഐ.ജി സാം തങ്കയ്യൻ, തവനൂർ ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. ധനലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. Photo: MP KTPM inauguratio മുഖ്യമന്ത്രി പിണറായി വിജയൻ തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.