അനന്താവൂർ വില്ലേജ് ഓഫിസ് സ്മാർട്ടാക്കണം -സി.പി.ഐ

തിരുനാവായ: അനന്താവൂർ വില്ലേജ് ഓഫിസ് സ്മാർട്ടാക്കണമെന്ന്​ സി.പി.ഐ തിരുനാവായ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന എക്സി. അംഗം പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. ഷാഫി അനന്താവൂര്‍ അധ്യക്ഷത വഹിച്ചു. ഇ. സുബ്രഹ്മണ്യൻ അനുശോചന പ്രമേയവും പി.കെ. ഗോപി രക്തസാക്ഷി പ്രമേയവും സി.പി. റഷീദ് പ്രവർത്തന റിപ്പോർട്ടും അഡ്വ. കെ. ഹംസ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പി. കുഞ്ഞിമൂസ, ടി.ജെ. രാജേഷ്, എ. അറമുഖൻ, പി. നാസർ, എ.പി. രാജു തുടങ്ങിയവർ സംസാരിച്ചു. ഷാഫി അനന്താവൂരിനെ സെക്രട്ടറിയായും കെ. ചന്ദ്രനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.