പി.സി.ഡബ്ല്യൂ.എഫ് എവർ ഗ്രീൻ മാറഞ്ചേരി ചക്കോത്സവം; തീരദേശത്ത് ചക്ക വിതരണം

പൊന്നാനി: കാർഷികരംഗത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്​) മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ മാറഞ്ചേരി പദ്ധതിയുടെ ഭാഗമായി ചക്കോത്സവം സംഘടിപ്പിച്ചു. പൊന്നാനി തീരദേശത്തെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ നടത്തിയ ചക്ക വിതരണോദ്ഘാടനം വികസന സ്ഥിരംസമിതി അധ്യക്ഷ എം. ആബിദ നിർവഹിച്ചു. മാറഞ്ചേരി പഞ്ചായത്തിലെ 50 വീടുകളിൽനിന്നായി ശേഖരിച്ച നാനൂറോളം ചക്കയാണ് വിതരണം നടത്തിയത്. മുക്കാടി 47ാം വാർഡ് അംഗൻവാടി പരിസരത്തുനടന്ന ചടങ്ങിൽ കൗൺസിലർ സവാദ്, പി.സി.ഡബ്ല്യൂ.എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി, പ്രസിഡന്‍റ്​ പി. ഹൈദറലി, പി. കോയക്കുട്ടി, സി.വി. മുഹമ്മദ് നവാസ്, ടി. മുനീറ എന്നിവർ സംബന്ധിച്ചു. MP PNN 3 പി.സി.ഡബ്ല്യൂ.എഫ് പൊന്നാനി തീരദേശത്ത് നടത്തിയ ചക്ക വിതരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.