* പരിക്കേറ്റ നാലുപേർ ആശുപത്രിയിൽ; നിരവധി പേർ കസ്റ്റഡിയിൽ മലപ്പുറം: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ച ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത യു.പി പൊലീസിനെതിരെയും മുസ്ലിം വംശഹത്യക്കെതിരെയും മലപ്പുറത്ത് ദേശീയപാത ഉപരോധിച്ച് സമരം നടത്താനെത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കുനേരെ പൊലീസിന്‍റെ ക്രൂരമർദനം. ദേശീയപാതയിൽ കുന്നുമ്മലിൽ സെന്‍റ് ജെമ്മാസ് സ്കൂളിന് മുൻവശം പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായെത്തി റോഡിൽ ഇരിക്കുന്നതിനുമുമ്പ് പൊലീസ് ഇവരെ ക്രൂരമായി മർദിച്ച് ആട്ടിയോടിക്കുകയായിരുന്നു. ഒരുമിനിറ്റുപോലും പ്രവർത്തകർ ദേശീയപാത ഉപരോധിക്കാതെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. പ്രവർത്തകർക്കെതിരെ തുടരെ ലാത്തിവീശിയ പൊലീസ് ആക്രമണം ഏറെ നേരം തുടർന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ് വാഹനത്തിലും ആക്രമിച്ചു. ഒരുപ്രകോപനവും കൂടാതെയാണ് ലാത്തി പ്രയോഗിച്ച് പൊലീസ് ആക്രമിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പൊലീസ് ആക്രമണത്തിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ല പ്രസിഡന്‍റ് ജസീം സുൽത്താൻ, വൈസ് പ്രസിഡന്‍റ് ഹാദി ഹസൻ, മാഹിർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കുപുറമെ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ, മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ, ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം, സഹൽ ഉമ്മത്തൂർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന് നേരെയുള്ള പൊലീസ് നരനായാട്ടിലും നേതാക്കളുടെ കസ്റ്റഡിയിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി പ്രതിഷേധപ്രകടനങ്ങൾ നടന്നു. സമരവുമായി ബന്ധപ്പെട്ട് 10 ഫ്രറ്റേണിറ്റി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി മലപ്പുറം പൊലീസ് അറിയിച്ചു. photo: mpg ma 9, 10,11,12,13: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ച ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത യു.പി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മലപ്പുറത്ത് നടത്തിയ ദേശീയ ഉപരോധത്തിനിടെ ആയിഷ റെന്നയെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന പൊലീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.