പൊതുയോഗവും തെരഞ്ഞെടുപ്പും

പൂക്കോട്ടുംപാടം: ടി.കെ കോളനി വന സംരക്ഷണ സമിതി പൊതുയോഗവും പ്രവർത്തക സമിതി തെരഞ്ഞെടുപ്പും നടന്നു. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. വിനു ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് പ്രസിഡന്റ് ബെന്നി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. അയൂബ് പ്രവർത്തന റിപ്പോർട്ടും വാർഷിക വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. 2021-22 ൽ ഫയർ വാച്ചർമാരായി മാതൃകാപരമായി ജോലി ചെയ്തവർക്ക് സമിതി ഉപഹാരം നൽകി അനുമോദിച്ചു. യോഗത്തിൽ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. അംഗങ്ങളായ പി.ജി. മോനി, സുധ, ജെസി സണ്ണി എന്നിവരും വനപാലകരായ സി.എം. മുഹമ്മദ് അഷ്റഫ്, കെ. മുഹമ്മദ് യാസർ, എ. ഷാജി, അജയൻ, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.