കാലിക്കറ്റിൽ വോളിബാള്‍ താരസംഗമം ഇന്ന് തേഞ്ഞിപ്പലം: അരനൂറ്റാണ്ടിനിടെ കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി ജഴ്സിയണിഞ്ഞ ദേശീയ-അന്തര്‍ദേശീയ വോളിബാള്‍ താരങ്ങള്‍ ശനിയാഴ്ച കാമ്പസില്‍ ഒത്തു ചേരും. രാവിലെ 11.00ന് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സിലാണ് 'ഓര്‍മയിലേക്കൊരു സ്മാഷ്' എന്ന പേരില്‍ സംഗമം നടക്കുന്നത്. പുരുഷ-വനിത വിഭാഗങ്ങളിലെ ആയിരത്തോളം താരങ്ങള്‍ എത്തുമെന്ന് സംഘാടകർ അറിയിച്ചു. ഉച്ചക്ക് 12.30ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. കാലിക്കറ്റിന്റെ മുന്‍താരവും എം.എല്‍.എയുമായ മാണി സി. കാപ്പന്‍, വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സഹോദരങ്ങളായ ജോസ് ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, അന്തര്‍ദേശീയ താരങ്ങളായ സിറിള്‍ സി. വെള്ളൂര്‍, സാലി ജോസഫ്, ജെയ്‌സമ്മ മൂത്തേടന്‍, ഗീത വളപ്പില്‍ ഉള്‍പ്പെടെയുള്ള അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. വൈകീട്ട് അഞ്ചിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പഴയ താരങ്ങളുടെ വോളിബാള്‍ പ്രദര്‍ശന മത്സരവും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.