തൃശൂർ: ജീവിതത്തിൽ അവസാന നിമിഷം വരെയും ആദർശ ശുദ്ധി മുറുകെപ്പിടിച്ചുകൊണ്ട് പൊതുജീവിതം നയിച്ച ഇക്കണ്ട വാരിയരുടെ മാതൃക വർത്തമാനകാല ലോകത്തിന് അനിവാര്യമാണെന്ന് ഇക്കണ്ട വാരിയർ അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനിയും കൊച്ചി രാജ്യ പ്രധാനമന്ത്രിയും തൃശൂർ നഗരസഭ ചെയർമാനും സർവോദയ നേതാവും ആയിരുന്ന ഇ. ഇക്കണ്ട വാരിയരുടെ 45ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇക്കണ്ട വാരിയർ സ്മാരക സമിതി നടത്തിയ അനുസ്മരണ യോഗത്തിൽ സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ അധ്യക്ഷത വഹിച്ചു. തൃശൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രഫ. ജോൺ സിറിയക് അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരകസമിതി സെക്രട്ടറി സി.എൻ. ഗോപിനാഥൻ, വാരിയർ സമാജം സെക്രട്ടറി എ.സി. സുരേഷ്, ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. രാജഗോപാൽ, കേരള സർവോദയ മണ്ഡലം പ്രസിഡന്‍റ് പി.എസ്. സുകുമാരൻ, കെ. സുശീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.