പെരുമ്പിലാവ്: അൻസാർ വിമൻസ് കോളജിലെ എക്സ്റ്റൻഷൻ സെല്ലിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു. കടവല്ലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജീജ ഷാജി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ കെ.ടി. കമാലുദ്ദീൻ, വൈസ് പ്രിൻസിപ്പൽ ടി.എ. ആരിഫ്, അൻസാർ വിദ്യാഭ്യാസ സ്ഥാപനം മെസ് മാനേജർ നാസിർ, സെൽ കോഓഡിനേറ്റർ ഹീന അയമു എന്നിവർ സംബന്ധിച്ചു. സെൽ ചെയർപേഴ്സൻ ഫാത്തിമത്ത് നൗറിൻ സ്വാഗതവും സെക്രട്ടറി റിസ്വാന അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. തുടർന്ന് ഇംഗ്ലീഷ് സ്കൂളിലെ സെക്കൻഡറി വിദ്യാർഥികൾക്ക് സെൽ അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് പ്രചാരണം നടത്തി. കോളജിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ജൈവഭക്ഷ്യ വിഭവങ്ങൾ ഒരുക്കിയുള്ള മത്സരങ്ങളും നടന്നു. വിജയികൾക്ക് സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.