ചാവക്കാട്: നഗരത്തിൽ ആവിഷ്കരിച്ച പുതിയ ഗതാഗത പരിഷ്കരണം ഓട്ടോ തൊഴിലാളികൾക്ക് ദുരിതമാകുന്നുവെന്ന് ആക്ഷേപം. ജൂൺ ഒന്നു മുതൽ ആരംഭിച്ച പരിഷ്കാരം നഗരത്തിൽ സ്ഥിരമായുണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാരണമായിട്ടുണ്ടെന്നാണ് പൊതുവെ നാട്ടുകാരുടെ അഭിപ്രായം. എന്നാൽ, പരിഷ്കാരം ദുരിതമുണ്ടാക്കുന്നുവെന്നാണ് ഓട്ടോ തൊഴിലാളികളുടെ വാദം. തീരമേഖലയിൽനിന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വരുന്നവർക്കാണ് കൂടുതൽ ദുരിതം. ഗതാഗത പരിഷ്കാരം കാരണം നേരത്തേ നൽകുന്നതിന്‍റെ ഇരട്ടിയിലേറെ ഓട്ടോ കൂലി കൊടുക്കേണ്ടി വരുന്നുവെന്ന് ഇവർ പറയുന്നു. ഇത് യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ തർക്കത്തിനും വഴക്കിനും കാരണമാകുന്നു. നഗരത്തിൽതന്നെയുള്ള തെക്കഞ്ചേരിയിൽനിന്ന് ഓട്ടോ പിടിക്കുന്നവർ പുതിയ പരിഷ്കാരം കാരണം പല വഴി കറങ്ങിയാലാണ് ലക്ഷ്യത്തിലെത്തുക. ഇവർ ഒരു കിലോമീറ്റർ യാത്ര ചെയ്തതിന് ഓട്ടോ കൂലി അധികമായി നൽകണം. ഇതുതന്നെയാണ് പാലയൂരിൽനിന്ന് ഓട്ടോ പിടിച്ച് ചാവക്കാട് സെന്‍ററിലേക്ക് യാത്ര ചെയ്യുന്നവരുടെയും അവസ്ഥ. ഒരു കിലോമീറ്റർ അധിക യാത്രചെയ്ത കൂലി ഓട്ടോക്ക് നൽകണം. ഗുരുവായൂർ, മുതുവട്ടൂർ മേഖലയിൽനിന്ന് ചാവക്കാട് നഗരസഭ, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലെത്തി പിന്നീട് മണത്തല, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഭാഗങ്ങളിലെത്താൻ രണ്ട് കിലോമീറ്റർ അധികം യാത്ര ചെയ്യണം. സാധരണക്കാരായ യാത്രക്കാരുടെ പോക്കറ്റ് ചോരുന്നതാണ് പുതിയ രീതി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ എല്ലാ ഭാഗത്തേക്കും യാത്ര ചെയ്യാൻ അനുവദിച്ചാൽ ഇപ്പോഴത്തെ പ്രശ്നം അവസാനിപ്പിക്കാമെന്നാണ് ഓട്ടോ തൊഴിലാളികളുടെ അഭിപ്രായം. മേഖലയിലെ ചെറുകിടക്കാരായ വ്യാപാരികൾക്കും ഇത് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.