എടക്കര: ഐ.എൻ.എൽ നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കരയിൽ സംഘടിപ്പിച്ച ആധാരം കൈമാറ്റവും പൊതുസമ്മേളനവും സംസ്ഥാന പ്രസിഡന്റ്കൂടിയായ തുറമുഖം-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സുമനസ്സുകളുടെ സഹായത്താൽ എടക്കരയിലെ ഒരു നിർധന കുടുംബത്തിനു വാങ്ങിയ ഭൂമിയുടെ ആധാരം മന്ത്രി കൈമാറി. ലൈഫ് മിഷൻ അപേക്ഷ നൽകിയ മുഴുവൻ അർഹരായവർക്കും വീട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ല സെക്രട്ടറി സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ബാബുമണി കരുവാരകുണ്ട്, ജില്ല പ്രസിഡന്റ് ടി.എ. സമദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, സി.പി.എം ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യു, സി.പി.ഐ ലോക്കൽ സെക്രട്ടറി വിനയരാജ്, കെ.വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്, എൻ.എൽ.യു ജില്ല പ്രസിഡന്റ് പറാട്ടി കുഞ്ഞാൻ, അഷ്റഫ് ഉലുവാൻ, സി.ടി. കുഞ്ഞിമുഹമ്മദ്, പാലപ്ര മുഹമ്മദാലി, നൗഷാദ് കല്ലേങ്ങര എന്നിവർ സംസാരിച്ചു. mn edk- inl edk- ഐ.എൻ.എൽ നിലമ്പൂർ മണ്ഡലം കമ്മിറ്റി എടക്കരയിൽ സംഘടിപ്പിച്ച ആധാരം കൈമാറ്റവും പൊതുസമ്മേളനവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.