സീബ്രലൈനുകളില്ലാതെ നഗരപാതകൾ; കാൽനടക്കാർക്ക്​ ദുരിതം

lead തൃശൂർ: നഗരപാതകളിലൊന്നും സീബ്ര​ലൈനുകൾ കാണാനില്ല. വരകൾ മാഞ്ഞുപോയതോടെ റോഡ്​ മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ്​ കാൽനടക്കാർ. മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവൻ പണയം വെച്ചാണ്​ റോഡ്​ മുറിച്ചുകടക്കുന്നത്​. നടുവിലാൽ, എം.ജി റോഡ്​ എന്നിവിടങ്ങളിലൊന്നും സീബ്രലൈനുകളില്ല​. ദിവാൻജിമൂല, കെ.എസ്​.ആർ.ടി.സി റോഡ്​, മുനിസിപ്പൽ ബസ്​ സ്​റ്റാൻഡ്​, ഹൈറോഡ്​, ശക്തൻ മാർക്കറ്റ്, ബസ്​ സ്റ്റാൻഡ്​ പരസരത്തൊന്നും വരകൾ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. വെളിയന്നൂർ, കൊക്കാലെ, കൂർക്കഞ്ചേരി മേഖലകളിലും അവസ്ഥ സമാനമാണ്​. അശ്വനി ജങ്​ഷൻ, വടക്കേ സ്റ്റാൻഡ്​ മേഖല തുടങ്ങി നഗരവീഥികളെല്ലാം സീബ്രലൈൻ രഹിതമാണ്​. മുനിസിപ്പൽ ബസ്​ സ്റ്റാൻഡിനോട്​ ചേർന്ന്​ രണ്ടുസ്ഥലത്ത്​ മാത്രമാണ്​ നിലവിൽ റോഡ്​ മുറിച്ചുകടക്കാൻ സബ്​വേകൾ ഉള്ളത്​. മറ്റു മേഖലകളിൽ ഇത്തരം സംവിധാനങ്ങളുമില്ല. മേയർ അടക്കം ഭരണസമിതി അംഗങ്ങൾ കൊടിവെച്ച വാഹനത്തിൽ പായു​​മ്പോൾ കാൽനടക്കാരുടെ പ്രശ്​നം കാണാ​തെ പോവുകയാണ്​. ജനറൽ ആശുപത്രി, തൃശൂർ സിവിൽ സ്​റ്റേഷൻ, എ.ടി.എം കേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ അടക്കം അവശ്യസേവനങ്ങൾക്ക്​ എത്തുന്നവർ റോഡ്​ മുറിച്ചുകടക്കാൻ പെടാപാട്​ നടത്തുകയാണ്​. ഫോട്ടോ: ജോൺസൺ വി. ചിറയത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.