അനുമതിയില്ലാതെ പ്രകടനം: ലീഗ് നേതാക്കൾക്കെതിരെ കേസ്

കരുവാരകുണ്ട്: അനുമതിയില്ലാതെ പ്രതിഷേധ പ്രകടനവും ധർണയും നടത്തിയ സംഭവത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്. മുസ്​ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കരുവാരകുണ്ട് പൊലീസ് കേസെടുത്തത്. ബദൽ സ്കൂളുകൾ പൂട്ടാനുള്ള സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് മേയ് 28ന് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച് നടന്നിരുന്നു. മാർച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും നടന്നു. ഇതേതുടർന്നാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.