മലപ്പുറം: ട്രോളിങ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കൊനൊരുങ്ങി ഫിഷറീസ് വകുപ്പ്. കേരള മറൈൻ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം 52 ദിവസത്തേക്കുള്ള ട്രോളിങ് നിരോധനം വ്യാഴാഴ്ച അർധരാത്രിയാണ് നിലവില്‍ വരുന്നത്. ഉപരിതല മത്സ്യബന്ധനത്തിന് തടസ്സമില്ലാത്ത സാഹചര്യത്തില്‍ ചെറുവള്ളങ്ങള്‍ക്ക് കടലില്‍ പോവാം. എന്നാല്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിലക്കുള്ളതിനാല്‍ വലിയ ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയാന്‍ ആവശ്യമായ നടപടികളാണ് ഫിഷറീസ് വകുപ്പ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വലിയ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഔദ്യോഗികമായിതന്നെ ഡീസല്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഫിഷറീസ് ഡി.ഡി വ്യക്തമാക്കി. അസിസ്റ്റന്‍റ് ഡയറക്ടര്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശ പൊലീസ്, റെസ്‌ക്യൂ ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ കടല്‍ പട്രോളിങ് നടത്തും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കെ.എം.എഫ്.ആര്‍ ആക്ട് പ്രകാരം ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തും. ഏപ്രില്‍ മുതല്‍ ജില്ലയില്‍ നിലവില്‍ വന്ന ഫിഷറീസ് സ്റ്റേഷനുകളാണ് നിരോധന നടപടികളുടെ നിയന്ത്രണവും ഏകോപനവും നിര്‍വഹിക്കുക. ഫിഷറീസ് സ്റ്റേഷന്റെ പ്രധാന ചുമതല അസിസ്റ്റന്‍റ് ഡയറക്ടര്‍ക്കാണ്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ രക്ഷപ്പെടുത്തുന്നതിന് ഫിഷറീസ് സ്റ്റേഷനുകള്‍ രണ്ട് വള്ളവും ഒരു ഫൈബര്‍ ബോട്ടും സജ്ജീകരിച്ചിട്ടുണ്ട്. താനൂര്‍, പൊന്നാനി ഹാര്‍ബറുകളിലായാണ് നിലവില്‍ ഇവയുള്ളത്. ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും മോക്ഡ്രിലും ഫിഷറീസ് വകുപ്പ് ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും കാലാവസ്ഥ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. ഫോണ്‍: 0494 2667428.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.