എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളക്ക് പത്താം തീയതി തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേള കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആരോഗ്യ മേളയിൽ ഇരുപതോളം സ്റ്റാളുകളിലായി വിവിധ ആരോഗ്യ സേവനങ്ങൾ ലഭ്യമാവും. ആരോഗ്യ മേളയുടെ മുന്നോടിയായി രക്തദാന ക്യാമ്പ്, വടംവലി മത്സരം, സൗഹൃദ ഫുട്ബാൾ മത്സരം, വിളംബരജാഥ തുടങ്ങിയവയും നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് ആർ. ഗായത്രി, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയശങ്കർ, ബ്ലോക്ക് സെക്രട്ടറി എസ്.ആർ. രാജീവ്, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ആർ. അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ എൻ. അബ്ദുൾ ജലീൽ, എൻ.എച്ച്.എം.പി ആർ.ഒ സി. സൈനബ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.