സൈനബ വധക്കേസ്; പ്രതിയെ വെറുതെ വിട്ടു

മഞ്ചേരി: കൊണ്ടോട്ടി മുതുവല്ലൂർ കുഴിഞ്ഞിളംകുന്നൻ കുഞ്ഞാലന്‍റെ മകൾ സൈനബ (65) കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ കോളനി ബീച്ചിൽ കാഞ്ഞിരത്തുംവീട്ടിൽ കോയമോൻ എന്ന അൻസാറിനെയാണ് (45) ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി എസ്. നസീറ സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെ വിട്ടത്. സൈനബയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ തിരിച്ചറിയാൻ സാക്ഷികൾക്ക് സാധിച്ചില്ല. ഒരു ജോടി കമ്മൽ, മാല, സ്വർണക്കട്ടി എന്നിവയാണ് പൊലീസ് ഹാജരാക്കിയത്. 2012 സെപ്റ്റംബർ നാലിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. എട്ട് വർഷത്തിന് ശേഷം 2020 ജൂലൈ 21നാണ് വിചാരണ ആരംഭിച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.ജി. മാത്യൂ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.