സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

തിരൂര്‍: തിരൂര്‍ സിറ്റി ഹോസ്പിറ്റലും കോട്ട് പൂക്കോയ തങ്ങള്‍ ഹൈദ്രോസി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച പനമ്പാലം തങ്ങള്‍സ് റോഡിലെ എ.എം.എല്‍.പി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന്​ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രക്ത ഗ്രൂപ്, പ്രമേഹം, രക്​തസമ്മർദം എന്നിവ ക്യാമ്പില്‍ സൗജന്യമായി പരിശോധിക്കും. വാര്‍ത്തസമ്മേളനത്തില്‍ തിരൂര്‍ സിറ്റി ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, മാനേജിങ് പാര്‍ട്ണര്‍ ഉമ്മര്‍ ചാട്ടുമുക്കില്‍, മഷ്ഹൂദ് കൂടാത്ത്, പി. ജയലക്ഷ്മി, ടി. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.