പള്ളിക്കല്‍: ഭിന്നശേഷിക്കാര്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രത്യേക സംഘടിപ്പിച്ചു. 18 വയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാര്‍ക്ക് താമസിച്ച് പഠിക്കാനും തൊഴിലുകളില്‍ ഏര്‍പ്പെടാനും ആവശ്യമായ സഹായം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വേണമെന്ന് യോഗത്തിൽ ആവശ്യമുയര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. നാരായണി അധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.പി. മുസ്തഫ തങ്ങള്‍, സ്ഥിരം സമിതി ചെയര്‍പേഴ്സൻ കെ. ആരിഫ, പി.സി. ലത്തീഫ്, കെ. അബ്ദുല്‍ ഹമീദ്, അംഗങ്ങളായ എന്‍.പി. നിധീഷ്, സി.കെ. അബ്ബാസ്, ലത്തീഫ് കൂട്ടാല്‍, നസീറ കണ്ണനാരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.കെ. ജയശ്രീ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.