'ലക്ഷ്യം ലിംഗ, ജാതി, സാമ്പത്തിക മേഖലകളിലെ അസമത്വം' പെരിന്തൽമണ്ണ: ലൗ ജിഹാദുണ്ടെന്ന് സ്ഥാപിക്കാൻ സംഘ്പരിവാർ നടത്തുന്ന ശ്രമങ്ങൾ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനുള്ള മാർഗത്തിനൊപ്പം പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനും പുരുഷാധിപത്യം നിലനിർത്താനും കൂടിയാണെന്ന് സാമൂഹിക വിമർശകനും സാംസ്കാരിക ചിന്തകനുമായ പ്രഫ. രാം പുനിയാനി അഭിപ്രായപ്പെട്ടു. ഏലംകുളം ഇ.എം.എസ് സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ എസ്.എഫ്.ഐ 34 ാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക, ലിംഗ, ജാതി തലങ്ങളിലെ സമത്വവും സന്തുലിതാവസ്ഥയും നിലനിർത്താനാണ് ജനാധിപത്യം ലക്ഷ്യമിടുന്നതെങ്കിൽ ഈ മേഖലയിൽ അസന്തുലിതാവസ്ഥയും അസമത്വവും നിലനിർത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ആർ.എസ്.എസിൽ സ്ത്രീകൾക്ക് അംഗത്വമില്ല. പുരുഷൻമാർക്ക് വേണ്ടിയാണ് ആ സംഘടന രൂപവൽകരിച്ചത്. യഥാർഥത്തിൽ അവർ സ്വയംസേവകരല്ല. സ്ത്രീത്വത്തെ അകറ്റിനിർത്തുകയും നിയന്ത്രണത്തിൽ വരുത്തുകയും ചെയ്യുകയാണ് ഫാഷിസത്തിന്‍റെ ലക്ഷ്യം. ഗാന്ധി ഹിന്ദുമതത്തിന്‍റെ ധാർമികതയും മൂല്യങ്ങളുമാണ് ഉൾക്കൊണ്ടതെങ്കിൽ ഗോഡ്സെ ഹിന്ദുത്വ ഫാഷിസത്തിന്‍റെ രാഷ്ട്രീയ രൂപമായിരുന്നു. ദാരിദ്ര്യം, തൊഴിൽ, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിൽ സംഘ്പരിവാറിന് ഒന്നും പറയാനില്ല. സാമ്പത്തിക, ലിംഗ, ജാതി മേഖലകളിൽ അസമത്വം നിലനിർത്താനാണ് അവർ ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതും അതിനാണ്. രാജ്യത്ത് ദേശീയപ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഈ വിഭാഗം പിറകോട്ടടിച്ചെങ്കിലും പൂർണമായും ഇല്ലാതായില്ല. ജനാധിപത്യം, ലിംഗനീതി, സാമ്പത്തിക സമത്വം, ദേശീയപ്രസ്ഥാനം തുടങ്ങിയ ആശയങ്ങൾക്ക് കരുത്ത് വന്നതോടെ തങ്ങളുടെ മേൽക്കോയ്മ നിലനിർത്താനാണ് ആർ.എസ്.എസും ജിന്നയുടെ മുസ്ലിം ലീഗും അടക്കമുള്ളവർ ശ്രമിച്ചത്. ഹിന്ദുത്വ ഫാഷിസത്തെ തുറന്നുകാട്ടി മതനിരപേക്ഷ ചേരിയുടെ ഒരുമിച്ചുള്ള ചെറുത്തുനിൽപ്പാണ് രാജ്യത്ത് വേണ്ടതെന്നും രാം പുനിയാനി ഓർമിപ്പിച്ചു. mpgma1 എസ്.എഫ്.ഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഏലംകുളത്ത് സാംസ്കാരിക ചിന്തകൻ രാം പുനിയാനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.