നിലമ്പൂര്‍: കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസിൽ നിര്‍ത്തലാക്കിയിരുന്ന മുഴുവന്‍ സ്‌റ്റോപ്പുകളും പുന:സ്ഥാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന 16349 നമ്പര്‍ ട്രയിനില്‍ വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാ സ്റ്റോപ്പുകളും പ്രാബല്യത്തിലാവും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമേ നിലവില്‍ സ്‌റ്റോപ്പ് അനുവദിച്ചിരുന്നുള്ളൂ. ഇനി മുതല്‍ നിലമ്പൂർ-ഷൊർണൂർ പാതയിലെ വല്ലപ്പുഴ, ചെറുകര, പട്ടിക്കാട്, മേലാറ്റൂര്‍, തുവ്വൂര്‍ സ്‌റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിലേക്കുള്ള രോഗികൾക്കും കുടുംബങ്ങൾക്കും ഉത്തരവ് ഏറെ ആശ്വാസകരമാവും. എ.സി 2 ടയര്‍-1, എ.സി 3 ടയര്‍-1, സ്ലീപര്‍ ക്ലാസ്-8, ജനറല്‍ സെക്കന്റ് ക്ലാസ് -4 എന്നിങ്ങനെ 14 കോച്ചുകളുമായാണ് കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് സര്‍വിസ് നടത്തുന്നത്. രാജ്യറാണിക്ക് പുറമേ കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, ഷൊര്‍ണൂര്‍ നിലമ്പൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ മൂന്ന് ജോഡി സര്‍വിസുകളാണ് ഈ പാതയിലുള്ളത്. ഈ മാസം 30 മുതല്‍ ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കും, തിരികെയും സ്‌പെഷല്‍ എക്‌സ്പ്രസ് സര്‍വിസും ആരംഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.